ബിജെപിയിലെ അഴിമതിക്കെതിരെ പ്രതികരിച്ച നേതാവിന് പാര്‍ട്ടിയില്‍ നിന്ന് വധഭീഷണി

കോഴിക്കോട്: തനിക്ക് വധഭീഷണിയെന്ന്്് കോഴിക്കോട് വടകരയിലെ കോളേജ് അധ്യാപകനും പ്രാദേശിക ബിജെപി നേതാവുമായ ശശികുമാര്‍. താന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായും ശശികുമാര്‍. വ്യാജ റസീറ്റ് ചോര്‍ത്തി എന്നാരോപിച്ച് ബിജെപി നേതാക്കള്‍ ഇയാളെ മുന്‍പ് മര്‍ദ്ദിച്ചിരുന്നു.

കഴിഞ്ഞ 4 വര്‍ഷമായി ബിജെപി സജീവപ്രവര്‍ത്തകനും വില്ലായാപള്ളി പഞ്ചായത്തിലെ മയ്യണ്ണൂര്‍ ബൂത്ത്് പ്രസിഡന്റുമായിരുന്ന ശശികുമാറിനാണ് വധഭീഷണി. വ്യാജ റസീറ്റുമായി ബന്ധമുള്ളവരുടെ അനുയായികള്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന്് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുന്നതായും ചില നേതാക്കളുടെ ഭീഷണി കാരണം തന്റെ ജോലി നഷ്ട്ടമായതായും ശശികുമാര്‍ പറയുന്നു. തന്നെ ബലിയാടാക്കി കൊണ്ട് ചില പ്രമുഖ നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് പാര്‍ട്ടിയില്‍ നടക്കുന്നത്.

ഇനി പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷ തനിക്കില്ലെന്നും പാര്‍ട്ടി പ്രാഥമിക അംഗത്വം രാജിവെക്കുന്നതായും ശശികുമാര്‍ പറഞ്ഞു.
തെറ്റ് ചെയ്തവരെക്കാള്‍ തെറ്റ് ചൂണ്ടികാണിച്ചവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്നും ചൂണ്ടികാട്ടിയാണ് ബിജെപി നേതാവിന്റെ രാജിപ്രഖ്യാപനം.

ഇതോടെ വ്യാജ റസീറ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോഴിക്കോട് ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News