മുംബൈ: ജിയോയുടെ പുതിയ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനിലുണ്ടായ തിരക്കില്‍ ജിയോ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. തിരക്ക് മൂലം ആര്‍ക്കും വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൈറ്റ് തകര്‍ന്നതിനെതുടര്‍ന്ന് എത്രപേര്‍ ഫോണ്‍ ബുക്ക് ചെയ്തു എന്ന് ഔദ്യോഗികമായി അറിയിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. അതേസമയം, രാജ്യത്തെ റിലയന്‍സ് സ്‌റ്റോറുകള്‍ വഴിയും ഫ്രാഞ്ചൈസികള്‍ വഴിയും ഫോണ്‍ ബുക്കിങ് നടന്നു.
ജിയോ ഡോട്ട് കോമിലൂടെയോ മൈ ജിയോ ആപ്പിലൂടെയോ ഫോണ്‍ ബുക്ക് ചെയ്യാവുന്നതാണ്. ജിയോ സ്റ്റോറുകളിലും പ്രീ ബുക്കിങ്ങ് സൗകര്യമുണ്ട്. സെപ്തംബര്‍ ആദ്യ ആഴ്ചയോടെ ഫോണ്‍ വിതരണം ആരംഭിക്കും. ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപയ്ക്ക് 4 ജി അണ്‍ലിമിറ്റഡ് ഡേറ്റായും കോളുകളും എസ്എംഎസും സൗജന്യമായി നല്‍കുന്ന ഫോണിന് 1,500 രൂപയാണ് ജാമ്യത്തുക. ഇന്റലിജന്റ് സ്മാര്‍ട്ട് ഫോണിനായി പ്രീ ബുക്കിങ്ങ് സമയത്ത് 500 രൂപ നല്‍കണം. ഫോണ്‍ ലഭിക്കുമ്പോള്‍ ബാക്കി ആയിരം രൂപയും നല്‍കണം. മൂന്ന് വര്‍ഷത്തിന് ശേഷം 1,500 രൂപയും കമ്പനി മടക്കി നല്‍കും.
2.4 ഇഞ്ച് ഡിസ്‌പ്ലെ, ആല്‍ഫ ന്യൂമറിക് കിപാഡ് എഫ്എം റേഡിയോ, ടോര്‍ച്ച് ലൈറ്റ്, ഹെഡ്‌ഫോണ്‍ ജാക്ക്, എസ്ഡി കാര്‍ഡ്, സ്ലോട്ട് നാവിഗേഷന്‍ സംവിധാനം തുടങ്ങിയവയും പുതിയ ഫീച്ചര്‍ ഫോണിലുണ്ട്. ജിയോ സിനിമ, ജിയോ മ്യൂസിക് തുടങ്ങിയ അപ്ലിക്കേഷനുകളും ഫീച്ചര്‍ ഫോണിലുണ്ട്. #5 ബട്ടന്‍ അമര്‍ത്തിയാല്‍ അപായസന്ദേശം പോകുന്നസംവിധാനവും പുതിയ ഫോണിലുണ്ട്. ഇന്ത്യയിലെ 24 പ്രദേശിക ഭാഷകള്‍ ഈ ഫോണില്‍ ലഭ്യമാണ്.
Get real time update about this post categories directly on your device, subscribe now.