കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. ബംഗളൂരുവില്‍ നിന്നു വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്.

കര്‍ണാടക- തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വയനാട്ടിലൂടെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് വ്യാപകമായി കുഴല്‍പണം കടത്തുന്നുവെന്ന വിവരം പൊലീസിന് നേരത്തെയുള്ളതാണ്. ഓണക്കാലത്ത് ഇതിന്റെ ഒഴുക്ക് കൂടുതലാണെന്ന സൂചനയാണ് പരിശോധനക്ക് കാരണമായത്. പുലര്‍ച്ച മുന്നുമണി മുതല്‍ കല്‍പ്പറ്റയിലൂടെ കടന്നുപോകുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധിച്ചു. കല്‍പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയാണ് ഇതിന് നേതൃത്വം നല്‍കിയത്. പരിശോധനയില്‍ കോഴിക്കോട് സ്വദേശി ജാഫറില്‍ നിന്നാണ് 30ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടിയത്. ഇത് കൂടാതെ മദ്യവും പാന്‍മസാലയുമടക്കമുള്ള മറ്റ് ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്.

ജില്ലയിലെ മറ്റിടങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്താനാണ് തീരുമാനം. അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വരുന്ന പത്തുദിവസം അതിര്‍ത്തി കടന്നെത്തുന്ന മുഴുവന്‍ വാഹനങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News