ഫൈസല്‍ വധക്കേസിലെ പ്രതിയുടെ കൊലപാതകം; മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍; പ്രമുഖ സമുദായ സംഘടനയിലെ അംഗങ്ങളെന്ന് സൂചന

മലപ്പുറം: ഫൈസല്‍ വധക്കേസിലെ പ്രതിയായ വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. പ്രമുഖ സമുദായ സംഘടനയിലെ അംഗങ്ങളാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. ഇവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് വിപിനെ തിരൂര്‍ പുളിഞ്ചോട്ടില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇയാളെ ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരൂരിലെ അക്രമസംഭവങ്ങള്‍ മുന്നില്‍ കണ്ട് സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇസ്ലാംമതം സ്വീകരിച്ചതിനെത്തുടര്‍ന്ന് 2016 നവംബര്‍ 19നാണ് ഫൈസലിനെ കൊലപ്പെടുത്തിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here