ഏറ്റവും ഇഷ്ടം പൃഥ്വിരാജിനെ; കാരണം ഇതാണ്: മിയ പറയുന്നു

ഒന്നിച്ച് അഭിനയിച്ച നടന്‍മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം പൃഥ്വിരാജിനെയാണെന്ന് നടി മിയ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മിയ ഇക്കാര്യം പറയുന്നത്.

അനാര്‍ക്കലി, പാവാട എന്നീ സിനിമകളിലാണ് പൃഥ്വിക്കൊപ്പം അഭിനയിച്ചത്. അദ്ദേഹം ഒരുപാട് നല്ല സിനിമകളുടെ ഭാഗമാണ്. ഒപ്പം അഭിനയിക്കുന്ന സിനിമയുടെ വിജയത്തിനായി പൃഥ്വി ശ്രദ്ധിക്കാറുണ്ട്. തന്റെ റോളുകള്‍ ഭംഗിയായി ചെയ്യുന്നതിനൊപ്പം കൂടെ അഭിനയിക്കുന്നവരെയും പൃഥ്വിരാജ് സഹായിക്കാറുണ്ടെന്ന് മിയ പറയുന്നു.

സിനിമയുടെ മൊത്തം ഔട്ട്പുട്ടിന് വേണ്ടി ശ്രമിക്കുന്നൊരു നടനാണ് പൃഥ്വിയെന്നും മിയ കൂട്ടിച്ചേര്‍ത്തു.

പൃഥ്വിക്കൊപ്പമുള്ള ഒരു അനുഭവവും മിയ പങ്കുവയ്ക്കുന്നു. അത് ഇങ്ങനെ: അനാര്‍ക്കലിയുടെ ചിത്രീകരണത്തിനിടയില്‍ ഒരു രംഗത്ത് ഞാന്‍ താഴേക്ക് നോക്കിയാണ് ഡയലോഗ് പറഞ്ഞത്. എന്നാല്‍ മുഖത്തോട് മുഖം നോക്കി സംസാരിച്ചാല്‍ നന്നായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. അതുപോലെ തന്നെ സിനിമയുടെ ഡബ്ബിങ്ങിനിടയില്‍ ഒരു വാക്ക് ഞാന്‍ തെറ്റായിട്ടാണ് ഉച്ചരിച്ചത്. പൃഥ്വിരാജിന്റെ രംഗം അല്ലാഞ്ഞിട്ടും അദ്ദേഹം അത് തിരുത്തിയാല്‍ കുറച്ചുകൂടി നന്നാകുമെന്ന് പറഞ്ഞു. ഇങ്ങനെയുള്ള നടന്‍മാര്‍ വളരെ കുറവാണെന്നും മിയ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News