സൗദി ബാലന്റെ മരണത്തില്‍ ദുരൂഹത; കുളത്തില്‍ നിന്നും ഷോക്കേറ്റാണ് മരണമെന്ന് പിതാവ്; റിസോര്‍ട്ട് ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് ആരോപണം

കോട്ടയം: സൗദി അറേബ്യ സ്വദേശിയായ എട്ടു വയസുകാരന്‍ കുമരകത്തെ റിസോര്‍ട്ടില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്.

അവേദ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ നിന്നും ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നാണ് പിതാവ് പറയുന്നത്. കുട്ടിയെ രക്ഷിക്കാന്‍ കുളത്തില്‍ ഇറങ്ങിയ ചിലര്‍ക്കും ഷോക്കേറ്റെന്നും പറയുന്നു. സംഭവത്തെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ച തങ്ങളോട് റിസോര്‍ട്ട് ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും കുട്ടിയുടെ പിതാവ് ഇബ്രാഹി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

മജീദ് ആദിന്‍ ഇബ്രാഹിം എന്ന എട്ടുവയസുകാരനാണ് കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News