കുറഞ്ഞ ബജറ്റില്‍ ഒരുങ്ങുന്ന മലയാള ചിത്രം ; “പോരാട്ടം” കോടികള്‍ മുതല്‍ മുടക്കുള്ള ചിത്രങ്ങളോട്

ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഒരുങ്ങുന്ന മലയാള ചിത്രം പോരാട്ടം അണിയറയില്‍ ഒരുകയാണ്. ഷാലിന്‍ സോയയും നവജിത്ത് നാരായണനുമാണ് പോരാട്ടത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.

കോടികള്‍ മുടക്കി നഷ്ടം വരുത്തി വയ്ക്കുന്ന സിനിമകള്‍ക്ക് പുതിയ മാതൃകയുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ചെറുപ്പക്കാര്‍. ചെലവ് കുറഞ്ഞ സിനിമകളുടെ ശ്രേണിയേലേക്കാണ് പോരട്ടവും എത്തുന്നത്. ചിലവ് തുച്ഛമാണെങ്കിലും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ചിത്രമെന്ന് ട്രെയ്‌ലറില്‍നിന്ന് വ്യക്തം.

ബാലതാരമായി സിനിമയിലെത്തിയ ശാലിന്‍ സോയ ആദ്യമായി നായികയാകുന്ന ചിത്രമാണിത്. പോരാട്ടം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. ഒരു ഗ്രാമത്തിനുള്ളില്‍ 15 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ബിലഹരിയാണ്. ദിവസവും വൈകിട്ട് ആറര വരെയായിരുന്നു ചിത്രീകരണം. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണവും വേണ്ടി വന്നാല്‍ അല്പം പട്ടിണി കിടന്നും ഉച്ചയ്ക്ക് ഒന്ന് മയങ്ങിയും ഏറെ ആസ്വദിച്ചായിരുന്നു ചിത്രീകരണം.

കൃത്യമായ ആസൂത്രണം സിനിമയ്ക്ക് പിന്നിലുണ്ടായിരുന്നെങ്കിലും വ്യക്തമായ തിരക്കഥ ഇല്ലായിരുന്നു. പലപ്പോഴും ഷോട്ടിന് മുമ്പായിരുന്നു സീനുകള്‍ തയാറാക്കിയിരുന്നത്. തിരക്കഥയില്ലാതെ ലൊക്കേഷനിലെ കഥാപാത്രങ്ങളില്‍ നിന്ന് കഥയുടെ തുടര്‍ച്ച പൂരിപ്പിക്കുന്ന സ്ട്രാറ്റജിയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അവലംബിച്ചത്.

ടെക്നിക്കല്‍ ക്രൂവിലുണ്ടായിരുന്ന ആരും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായിരുന്നു ചിത്രത്തിന് വേണ്ടി സഹകരിച്ചത്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് പ്രാധാന്യം കൂടിയ ഇന്നത്തെ കാലത്ത് ലക്ഷങ്ങള്‍ അതിന് വേണ്ടി മുുടക്കുമ്പോഴാണ് 25000 രൂപയ്ക്ക് ഒരു മലയാള സിനിമ ഒരു യുവസംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here