വീട്ടിലെത്തിയ മഞ്ജുവിനെ സ്വീകരിച്ച് കാവ്യ; സംസാരിക്കാന്‍ തയാറാവാതെ മകള്‍ മീനാക്ഷി

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ജയിലിലായതോടെ മകള്‍ മീനാക്ഷി എവിടെയാണെന്നാണ് എല്ലാവരും അന്വേഷിച്ചത്. അറസ്റ്റിന് പിന്നാലെ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദിലീപിന്റെ രണ്ടാം ഭാര്യയായ കാവ്യാ മാധവനും കേസില്‍ ആരോപണ വിധേയയായ സാഹചര്യത്തില്‍ മീനാക്ഷിയെ ബന്ധുവിനൊപ്പം ദുബായിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

ഇപ്പോഴിതാ, ദിലീപിന്റെ തറവാട്ടിലാണ് മീനാക്ഷിയുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മീനാക്ഷിയെ കാണാന്‍ മഞ്ജു തറവാട്ടില്‍ എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മഞ്ജുവിനോട് സംസാരിക്കാന്‍ മീനാക്ഷി തയാറായില്ല. അതേസമയം, കാവ്യ മഞ്ജുവിനോട് കാര്യമായ എതിര്‍പ്പ് കാണിച്ചില്ലെന്നും സ്‌നേഹത്തോടെയാണ് സംസാരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിലീപിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് മഞ്ജുവാണെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഇക്കാര്യം സംബന്ധിച്ച് മീനാക്ഷിയ്ക്കുണ്ടായ തെറ്റിദ്ധാരണകള്‍ മാറ്റാനാണ് മഞ്ജു തറവാട്ടില്‍ എത്തിയത്.

അതേസമയം, കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും. കെട്ടിച്ചമച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കുകയായിരുന്നെന്നും ആസൂത്രിത നീക്കമുണ്ടായിരുന്നെന്നുമാണ് ദിലീപിന്റെ വാദം.

എന്നാല്‍, കേസിന്റെ സൂത്രധാരന്‍ ദീലിപാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. ദിലീപിനെ പോലെ സ്വാധീനമുള്ള വ്യക്തിക്ക് ജാമ്യം നല്‍കുന്നത് കേസിലെ തുടരന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News