അത്തം പത്തിനല്ല, പതിനൊന്നിന് പൊന്നോണം

‘ചിങ്ങം പിറന്നു; അത്തവും വന്നു. ഇനി അത്തം പത്തിന് പൊന്നോണം. ഓണത്തിന്റെ ഈ സങ്കല്‍പം പാടെ മാറിമറിഞ്ഞിരിക്കുകയാണ് ഇത്തവണ. പതിനൊന്നാം ദിവസമാണ് ഇക്കൊല്ലം ഓണമെത്തുക. പൂരാടം നക്ഷത്രം രണ്ടുദിവസം നീണ്ടുനില്‍ക്കുന്നതിനാലാണിത്.

സെപ്തംബര്‍ ഒന്നിനും രണ്ടിനും .പൂക്കളുടെയും സദ്യയുടെയും ഓണക്കാലം ഐതീഹ്യങ്ങളാല്‍ സമ്പന്നമാണ്. മഹാബലിയെ വരവേല്‍ക്കാനാണ് മലയാളികള്‍ മുറ്റത്ത് പൂക്കളമൊരുക്കി ആഘോഷിക്കുന്നത്.

ഓണം ആഘോഷിക്കാന്‍ പൂ വിപണിയും സജിവമായി. മലയാളിക്ക് ഓണം ആഘോഷിക്കാന്‍ വിപണിയില്‍ പൂക്കള്‍ക്ക് ക്ഷാമമില്ല. തിരുവോണത്തിനുളള ഓണത്തപ്പനെ വരെ വിപണിയില്‍ ലഭിക്കും. ഓണത്തോടനുബന്ധിച്ച് വഴിയോര കച്ചവടക്കാരും, വിവിധ മേളകളും സജീവമായിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News