സാത്താന്‍ സേവയ്ക്ക് 21 വര്‍ഷം ജയിലില്‍; പുറത്തിറങ്ങുന്നത് കോടികളുടെ സമ്പാദ്യവുമായി

സാത്താന്‍ സേവ നടത്തിയെന്ന് ആരോപിക്കപ്പെട്ട് അമേരിക്കക്കാരായ ഫ്രാന്‍ കെല്ലറും ഡാന്‍ കെല്ലറും ജയിലില്‍ കിടന്നത് 21 വര്‍ഷം. ഇവര്‍ നടത്തിയിരുന്ന ഡേകെയറിലെ കുട്ടികളെ സാത്താന്‍ സേവയ്ക്ക് വേണ്ടി ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. സാത്താന്‍ സേവയുടെ ഭാഗമായി തങ്ങളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കാറുണ്ടെന്ന മൂന്ന് കുട്ടികളുടെ വെളിപ്പെടുത്തല്‍ കെല്ലര്‍ ദമ്പതികളെ 1991ല്‍ വാര്‍ത്തകളില്‍ ഇടംപിടിപ്പിച്ചിരുന്നു.

എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും കിട്ടിയില്ല. 2015ലാണ് ഇവര്‍ നിരപരാധികളാണെന്ന് കോടതി വിധിച്ചത്.

തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് 3.4 മില്യന്‍ ഡോളര്‍(ഏകദേശം 21 കോടി) നല്‍കാന്‍ അമേരിക്കന്‍ കോടതി ഉത്തരവിട്ടത്. അമേരിക്കന്‍ സ്റ്റേറ്റ് സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നും ജയിലില്‍ കഴിഞ്ഞ ഓരോ വര്‍ഷത്തിനും 80,000 ഡോളറും മരിക്കുന്നത് വരെ ഒരു വാര്‍ഷിക തുകയും ദമ്പതികള്‍ക്ക് നല്‍കും.

ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ജീവിക്കാന്‍ ഏറെ കഷ്ടപ്പെടുകയായിരുന്നുവെന്നും കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കെല്ലര്‍ ദമ്പതിമാര്‍ പ്രതികരിച്ചു. ക്രിമിനല്‍ പശ്ചാത്തലം ഉള്ളതിനാല്‍ തങ്ങള്‍ക്ക് എവിടെയും ജോലി ലഭിച്ചില്ലെന്നും കോടതി വിധി അനുകൂലമല്ലായിരുന്നുവെങ്കില്‍ വിധി മറ്റൊന്നായേനെയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News