11 മിനിട്ടുണ്ടോ..മദ്യാസക്തിയില്‍ നിന്ന് മോചിതനാവാന്‍ ഇതാ ഒരുവഴി

ദിവസേന 11 മിനിട്ട് ചെലവഴിക്കാന്‍ പറ്റുമോ? എങ്കില്‍ മദ്യാസക്തിയില്‍ നിന്ന് ക്രമേണ വിടുതലുണ്ടാകുമെന്ന് പുതിയ പഠനങ്ങള്‍. മരുന്നോ മന്ത്രമോ മായാജാലമോ ഇതിനാവശ്യമില്ല. ചെറുവ്യായാമങ്ങളും ധ്യാനവും യോഗയും ഏകാഗ്രതയോടെ 11 മിനിട്ടെങ്കിലും ചെയ്താല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മദ്യം ഒഴിവാക്കാമെന്ന അത്ഭുതം നടക്കുമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഇന്ത്യന്‍ വംശജനായ ഗവേഷകന്‍ സുന്‍ജീവ് കാംബോജ് പറയുന്നു.

68 അമിത മദ്യപാനികളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. 34 പേരെ ചെറുവ്യായാമങ്ങളും ധ്യാനവും യോഗയും ചെയ്യാനും മറുഗ്രൂപ്പിന് വിശ്രാന്തി ചികിത്സയും നല്‍കി. മനസ് കേന്ദ്രീകരിച്ചുള്ള വ്യായാമങ്ങളിലേര്‍പ്പെട്ട 34 പേരും പിന്നീടുള്ള ആഴ്ച മുമ്പ് കഴിച്ചതിനേക്കാള്‍ 9.3 പൈന്റ് കുറവ് മദ്യമാണ് കഴിച്ചതെന്ന് ന്യൂറോ സൈക്കോഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസയമം, ഡി അഡിക്ഷന്‍ ചികിത്സാ രീതികള്‍ പരീക്ഷിച്ച മറുഗ്രൂപ്പിന്റെ മദ്യപാനത്തില്‍ കാര്യമായ മാറ്റമുണ്ടായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏകാഗ്രതയോടെ ചെറുവ്യായാമങ്ങളും ധ്യാനവും യോഗയും തുടര്‍ന്നാന്‍ മദ്യപാനം പൂര്‍ണമായി തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ സുന്‍ജീവ് കാംബോജും സംഘവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel