മതവിവേചനങ്ങള്‍ക്ക് മാപ്പു പറയണം; മാര്‍പാപ്പയ്ക്ക് ആര്‍എസ്എസിന്റെ ഭീഷണി

ദില്ലി: നോര്‍ത്ത് ഈസ്റ്റിലെ മതവിവേചനങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് പോഷക സംഘടനയുടെ ഭീഷണി കത്ത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ മതവിവേചനം കാണിക്കുന്നെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നെന്നും ആരോപിച്ചാണ് ആര്‍എസ്എസിന്റെ കത്ത്.

ഡെയ്‌ലി മെയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മേഘാലയയിലെ ആര്‍എസ്എസ് പ്രചാരകായ വിനയ് ജോഷിയുടെ കീഴിലുള്ള ലീഗല്‍ റൈറ്റ്‌സ് ഒപ്‌സര്‍വേറ്ററിയാണ് ഭീഷണി കത്തയച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ സമുദായം രാജ്യത്ത് നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുന്നു.

മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ കത്തോലിക്കാ നേതൃത്വത്തിനെതിരെ നടപടിയെടുക്കുമെന്നാണ് കത്തിലൂടെ ഭീഷണിപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News