സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഇടക്കാല ഉത്തരവ് തിങ്കളാഴ്ചയെന്ന് സുപ്രീംകോടതി

ദില്ലി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവിഷയത്തില്‍ തിങ്കളാഴ്ച ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്ന് സുപ്രീംകോടതി. പ്രവേശനത്തിന്റെ സമയപരിധി നീട്ടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ബോണ്ടാണോ ബാങ്ക് ഗ്യാരന്റിയാണോ സ്വീകരിക്കേണ്ടതെന്നും തീരുമാനിക്കുമെന്നും അറിയിച്ചു.

കരാര്‍ ഒപ്പിടാത്ത മുഴുവന്‍ കോളേജുകളുടെ കാര്യവും വിധിയിലുണ്ടാകുമെന്നും വ്യക്തമാക്കി. സ്വാശ്രയ ഫീസ് സംബന്ധിച്ചു ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ക്കെതിരെ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. അഞ്ച് ലക്ഷം രൂപ ഫീസും ആറു ലക്ഷം രൂപ ബോണ്ടായി നല്‍കാനുമാണു ഹൈക്കോടതി ഉത്തരവ്. ഇതു പര്യാപ്തമല്ലെന്നാണു മാനേജ്‌മെന്റുകളുടെ വാദം.

എംബിബിഎസ് സീറ്റുകളില്‍ 11 ലക്ഷം ഫീസീടാക്കാന്‍ തങ്ങളെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരുമായി കരാറൊപ്പിട്ട ചില സ്വാശ്രയ മെഡിക്കല്‍കോളേജുകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി കരാറുണ്ടാക്കിയ എംഇഎസ്, കാരക്കോണം മാനേജ്‌മെന്റുകളാണ് കോടതിയെ സമീപിച്ചത്.

കരാര്‍ ഹൈക്കോടതി റദ്ദാക്കിയതിനാല്‍ കരാറില്‍ ഏര്‍പ്പെടാത്ത കോളേജുകള്‍ക്ക് 11 ലക്ഷം ഫീസീടാക്കാന്‍ നല്‍കിയ താല്‍ക്കാലിക അനുമതി തങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News