ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ബോഡി ബില്‍ഡര്‍ക്ക് അന്ത്യം; അകാലത്തില്‍ വിട പറഞ്ഞത് ‘ബിഗ് കണ്‍ട്രി’

‘ബിഗ് കണ്‍ട്രി’ എന്ന പേരില്‍ ആരാധകര്‍ വിളിക്കുന്ന ബോഡി ബില്‍ഡര്‍ ഡാളസ് മക്കാര്‍വയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 26 കാരനായ മക്കാര്‍വയുടെ മരണം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതുമൂലമാണെന്ന് കരുതുന്നു. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ താമസസ്ഥലത്തെ അടുക്കളയില്‍ മുഖം താഴ്ത്തി ചലനമറ്റ നിലയിലാണ് മക്കാര്‍വര്‍ കിടന്നിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ കുറിച്ച് ബൊക്കറാട്ടന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കാര്‍വയുടെ വസതിയിലെത്തിയ ഗേള്‍ഫ്രണ്ടും ഗുസ്തിക്കാരിയുമായ ഡാന്‍ ബ്രൂക്കാണ് മക്കാര്‍വര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തിങ്കളാഴ്ച ഫോണില്‍ വിളിച്ച് ഡിന്നര്‍ തയാറാക്കുകയാണെന്ന് മക്കാര്‍വര്‍ പറഞ്ഞിരുന്നതായി ഡാന്‍ ബ്രൂക്ക് അറിയിച്ചു.
അവസാനമായി മക്കാര്‍വര്‍ തന്നോട് ‘ഐ ലവ് യു’ പറഞ്ഞുവെന്നും ഡാന്‍ പറഞ്ഞു. മരണം നടന്ന ദിവസം രാവിലെ ജിമ്മിലെ പവര്‍
ബെഞ്ചില്‍ പ്രാക്ടീസ് ചെയ്യുന്ന വീഡിയോ മക്കാര്‍വര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വര്‍ക്ക് ഔട്ടിന് മുമ്പുള്ള ആഹാരത്തിന്റെ ദൃശ്യങ്ങളും മക്കാര്‍വര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here