പൂരങ്ങളുടെ നാട്ടില്‍ ഇത്തവണയും ഭീമന്‍ പൂക്കളം

തൃശൂര്‍: പൂരങ്ങളുടെ നാടായ തൃശൂരില്‍ ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇക്കുറിയും ഭീമന്‍ പൂക്കളമൊരുങ്ങി. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപിരനടയില്‍ സായാഹ്ന സൗഹൃദ കൂട്ടായ്മയും ടൂറിസം വകുപ്പും സംയുക്തമായാണ് അത്തം ദിനത്തില്‍ പൂക്കളമൊരുക്കിയത്.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തേക്കിന്‍കാട് മൈതാനിയിലെ സായാഹ്ന സൗഹൃദ കൂട്ടായ്മയും ഒത്തുചേര്‍ന്നപ്പോള്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടയില്‍ ഭീമന്‍ പൂക്കളമൊരുങ്ങി. കൂട്ടായ്മയിലെ അംഗങ്ങള്‍ വിവിധയിടങ്ങളില്‍ നിന്ന് പൂക്കള്‍ ശേഖരിച്ച് എത്തിച്ചതോടെ പുലര്‍ച്ചെ തന്നെ പൂക്കളമിട്ടു തുടങ്ങി. ആര്‍ട്ടിസ്റ്റ് അനന്തന്റെ നേതൃത്വത്തില്‍ കൂട്ടായ്മയുടെ ഭാഗമായ നൂറുകണക്കിനാളുകള്‍ പത്ത് മണിയോടെ പൂക്കളം പൂര്‍ത്തിയാക്കി. ആയിരം കിലോ പൂക്കള്‍ ഉപയോഗിച്ച് അന്‍പതടി വ്യാസത്തിലാണ് ഇക്കുറി പൂക്കളം തീര്‍ത്തത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സാസ്‌കാരിക രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ അംഗമായ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ഭീമന്‍ പൂക്കളം ഒരുക്കിയത്. പി.കെ ബിജു എം.പി ഓണാഘോഷങ്ങളുടെ കൊടിയേറ്റം നിര്‍വ്വഹിച്ചു. ഇക്കുറി കുമ്മാട്ടി കളിയുടെ അകമ്പടിയും സൗഹൃദ കൂട്ടായ്മയുടെ പൂക്കളത്തിന് മാറ്റ് കൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here