വര്‍ണ്ണക്കാഴ്ചയൊരുക്കി അത്തം ഘോഷയാത്ര

സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് തൃപ്പൂണിത്തുറയില്‍ നടന്ന അത്തം ഘോഷയാത്ര വര്‍ണ്ണാഭമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. അറുപതോളം കലാരൂപങ്ങള്‍ ഘോഷയാത്രയെ സമ്പന്നമാക്കി.

തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌ക്കൂള്‍ മൈതാനിയായ അത്തംനഗറില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. മഹാബലിയാണ് ഘോഷയാത്ര നയിച്ചത്. മാവേലിയ്ക്കു പിറകില്‍ ഘോഷയാത്ര വിളംബരം ചെയ്ത് നകാരം. ഇതിനു പിറകില്‍ കൊച്ചി രാജാവിന്റെ എഴുന്നള്ളത്ത് അനുസ്മരിപ്പിക്കും വിധം പല്ലക്ക്. അഞ്ചാമതായി പഞ്ചവാദ്യം, പിന്നെ ആന, ചെണ്ട അങ്ങനെ അങ്ങനെ പോകുന്നു ഘോഷയാത്രയിലെ വര്‍ണ്ണക്കാഴ്ചകള്‍.

തെയ്യം, തിറ ,പടയണി തുടങ്ങി നാടന്‍ കലാരൂപങ്ങളും പൂക്കാവടിയും ബാന്റ് മേളവും,മയിലാട്ടവും ഘോഷയാത്രയെ മികവുറ്റതാക്കി.
ഏറ്റവും പിറകിലായി പൗരാണികവും സമകാലികവുമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ രാജവീഥിയിലൂടെ കടന്നു പോകുമ്പോള്‍ ഇരു വശങ്ങളിലും തിങ്ങി നിറഞ്ഞ് നിന്നിരുന്ന ജനം കയ്യടിച്ചു.

അത്തം നഗറില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് അദ്ദേഹം അത്തപ്പതാക ഉയര്‍ത്തിയതോടെയാണ് ഘോഷയാത്ര തുടങ്ങിയത്.രാവിലെ 10 മണിക്ക് തുടങ്ങിയ ഘോഷയാത്ര നഗരം ചുറ്റി 2 മണിയോടെ അത്തംനഗറില്‍ത്തന്നെ സമാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News