സ്വകാര്യത മൗലികാവകാശം: വിധി, ബീഫ് നിരോധനത്തിനെതിരായ കേസിനെയും ബാധിക്കുമെന്ന് സുപ്രീംകോടതി

ദില്ലി: സ്വകാര്യത മൗലികവകാശമാക്കിയ ഭരണഘടന ബഞ്ചിന്റെ വിധി ബീഫ് നിരോധനത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. ബീഫ് കൈവശം സൂക്ഷിക്കുന്നത് കുറ്റകരമാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാട് പരിശോധിക്കുമ്പോഴാണ് സുപ്രീംകോടതി നിര്‍ണ്ണായകമായ പരാമര്‍ശം നടത്തിയത്.

ബീഫ് വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബഞ്ച് നിര്‍ണ്ണായകമായ പരാമര്‍ശം നടത്തിയത്. പശു, കാള, എരുമ എന്നിവയുടെ മാംസം കൈവശം സൂക്ഷിക്കുന്നത് കുറ്റകരമാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി നേരത്തെ ബോംബെ ഹൈക്കോടതി റദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കഴിഞ്ഞ ദിവസം ഭരണഘടന ബഞ്ച് പുറപ്പെടുവിച്ച വിധിന്യായം ചൂണ്ടികാട്ടി.

സ്വകാര്യത മൗലികവകാശമാക്കിയ 547 പേജ് വരുന്ന വിധി ന്യായത്തില്‍ പൗരന്‍മാര്‍ എന്ത് കഴിക്കണം, എന്ത് വസ്ത്രം ധരിക്കണമെന്ന് ആര്‍ക്കും നിഷ്‌കര്‍ഷിക്കാനാവില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. ഈ വരികള്‍ ചൂണ്ടികാട്ടിയ ബഞ്ച്, ബീഫ് കേസിലും ബാധകമാണെന്ന് പരാമര്‍ശിച്ചു.

2015ല്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച് ഉത്തരവ് പ്രകാരം ബീഫ് കൈവശം വയ്ക്കുന്നത് കണ്ടെത്താന്‍ പൗരന്റെ സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ച് കയറാന്‍ പാടില്ലെന്ന് വ്യകമാക്കിയിരുന്നു. എന്നാല്‍ സ്വകാര്യത മൗലികവകാശമായി നിശ്ചയിച്ചിട്ടില്ലെന്നാണ് ഇത് വരെയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ എതിര്‍വാദം. ഭരണഘടന ബഞ്ചിന്റെ വിധി വന്നതോടെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം ദൂര്‍ബലമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News