ചലച്ചിത്രരംഗത്ത് അരനൂറ്റാണ്ട് ; സംവിധായകന്‍ ഹരിഹരന് ആദരമൊരുക്കി ജന്മനാട്

കോഴിക്കോട്:ചലച്ചിത്രരംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന സംവിധായകന്‍ ഹരിഹരന് ആദരമൊരുക്കി ജന്മനാട്. സുവര്‍ണ്ണ ഹരിഹരം പരിപാടിയുടെ ഭാഗമായി കോഴിക്കോട്ട് സിനിമാ സെമിനാര്‍ സംഘടിപ്പിച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

സര്‍ഗജീവിതത്തിന്റെ 50 വര്‍ഷം പിന്നിടുന്ന ചലച്ചിത്ര സംവിധായകന്‍ ഹരിഹരന് ജന്മനാടായ കോഴിക്കോട് നല്‍കുന്ന ആദര സന്ധ്യയാണ് സുവര്‍ണ്ണ ഹരിഹരം. ഇതിലെ ആദ്യ പരിപാടി ആയാണ് ഹരിഹരന്‍ സിനിമകളെ ആസ്പദമാക്കിയുളള സെമിനാര്‍ കോഴിക്കോട് നടന്നത്.

60 ല്‍പ്പരം സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച് ഹരിഹരന്‍, കലാരംഗത്തിന് നല്‍കിയ സംഭാവനകള്‍ സെമിനാറിന് വിഷയങ്ങളായി. സെമിനാര്‍ ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്തു.

ഹരിഹരന്‍ സിനിമകളിലെ സംസ്‌ക്കാരം എന്ന വിഷയം മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അവതരിപ്പിച്ചു. എ സഹദേവന്‍, രവിമേനോന്‍, മങ്കൊമ്പ് രാധാകൃഷ്ണന്‍, ഡോക്ടര്‍ ആര്‍ വി എം ദിവാകരന്‍. പി പി അജിത്കുമാര്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ശനിയാഴ്ച ഹരിഹരന്‍ സിനാമകളുടെ പ്രദര്‍ശനവും ഞായറാഴ്ച നൃത്ത സംഗീത സന്ധ്യ സ്വപ്നനഗരിയിലും അരങ്ങേറും. ശ്യാം ബെനഗല്‍, എംടി വാസുദേവന്‍ നായര്‍, മമ്മൂട്ടി, ഇളയരാജ എന്നിവര്‍ ഹരിഹരന് ആദരമര്‍പ്പിക്കുന്ന സുവര്‍ണ്ണ ഹരിഹരത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News