അതെ എനിക്കൊരു രഹസ്യബന്ധമുണ്ട്; പ്രണയരഹസ്യങ്ങള്‍ വെളിപ്പെടുത്തി പ്രിയങ്ക

പ്രണയ ഗോസിപ്പുകള്‍ ബോളിവുഡില്‍ അസാധാരണമല്ല.ഒന്നും രണ്ടും പ്രേമമുളള നടന്മാരും നടിമാരും ബോളിവുഡിലുണ്ട്.എന്നാല്‍ പ്രണയ പട്ടികയില്‍ ഏവരേയും അമ്പരപ്പിക്കുകയാണ് മുന്‍ മിസ് വേള്‍ഡ്, ക്വാന്റിക്കോ സുന്ദരി പ്രിയങ്ക ചോപ്ര.

സിനിമയില്‍ എത്തിയതു മുതല്‍ തന്നെ പ്രിയങ്ക നിരവധി പേരുടെ സ്വപ്ന സുന്ദരിയായിരുന്നു.അസീം മര്‍ച്ചന്റ് ആണ് പ്രിയങ്കയുടെ അറിയപ്പെടുന്ന ആദ്യ കാമുകന്‍. എന്നാല്‍ മിസ് വേള്‍ഡ് ആയതോടെ പ്രിയങ്ക അസീമിനെ തഴഞ്ഞു.അക്ഷയ്കുമാറാണ് പ്രിയങ്കയുടെ അടുത്ത കാമുകന്‍.

എന്നാല്‍ അവിടേയും നിന്നില്ല. ഹര്‍മന്‍ ബവേജയായിരുന്നു പ്രിയങ്ക അടുത്തതായി തെരഞ്ഞെടുത്തത്. ഈ ബന്ധം അഞ്ച് വര്‍ഷം നീണ്ടു നിന്നു.എന്നാല്‍ ഈ ബന്ധത്തിലുമെത്തി ഒരു വില്ലന്‍,ഷാഹിദ് കപൂര്‍ പ്രിയങ്കയുടെ ഹൃദയം കീഴടക്കി.

എന്നാല്‍ അതും നീണ്ടു നിന്നില്ല.  ഇതിനിടെ പ്രിയങ്ക സാക്ഷാല്‍ കിംഗ് ഖാനുമായി പ്രണയത്തിലായി. ഇത് ഷാരൂഖിന്റെ വീട്ടില്‍ തന്നെ പ്രശ്‌നമായി.ഈ പട്ടികയില്‍ അവസാനത്തെ പേര് നിക്ക് ജോണിന്റേതാണ്.

‘എനിക്ക് എന്റേതായ ജീവിതമുണ്ട്. എന്റെ സ്വകാര്യത പങ്കു വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സത്യം പറഞ്ഞാല്‍ എനിക്കൊരു രഹസ്യബന്ധമുണ്ട്. അതെന്റെ മാത്രം രഹസ്യമാണ്.’-നിക്ക് ജോണിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്കയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News