പെണ്ണുങ്ങളെ, നെറ്റിൽ സണ്ണി ലിയോൺ മാത്രമല്ല; നല്ല ചുളളൻ ആണുങ്ങളുമുണ്ട്

സണ്ണി ലിയോൺ കൊച്ചിയിൽ വന്നിട്ട് പോയതും സണ്ണിയെ ഒരു നോക്കു കാണാൻ വേണ്ടി ആണുങ്ങൾ തിക്കി തിരക്കിയതുമെല്ലാം വലിയ ചർച്ചകൾക്കാണ് വ‍ഴി വച്ചിരിക്കുന്നത്.ഈ ചർച്ചയിൽ പങ്കു ചേർന്ന് ദിവ്യ ദിവാകരൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.നെറ്റിൽ സണ്ണി ലിയോൺ മാത്രമല്ല,നല്ല ചുളളൻ ആണുങ്ങളുമുണ്ട് എന്ന് പറയുന്നതാണ് പോസ്റ്റ്.

ദിവ്യ ദിവാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് –

പെണ്ണുങ്ങളേ…..
നെററില്‍ സണ്ണി ലിയോണ്‍ മാത്രല്ലാട്ടോ ഉളളത്.
ദാ… ഇതുപോലത്തെ നല്ല ചുളളന്‍മാരായ ആണുങ്ങളുമുണ്‍ട്. ഞമ്മന്‍റെ നാട്ടില്‍ കാണാന്‍ കിട്ടാത്ത തരം പുരുഷ സൗന്ദര്യമുളളവര്‍ !
നീലക്കണ്ണും പൂച്ചക്കണ്ണും ഒക്കെയുളള നല്ല ഒന്നാംതരം സെക്സി ഗെെസ് …. ഫോട്ടോസും വീഡിയോസും ഒക്കെയായി.
‘ഇന്‍റര്‍നെററ് സാക്ഷരത’ യില്‍ ഒട്ടും പിന്നിലല്ലാത്ത ഇന്നാട്ടിലെ പെണ്ണുങ്ങള്‍ ഇതൊന്നുമറിയാത്ത ‘നിഷ്കൂസ് ‘ ആണെന്ന തെററിദ്ധാരണയൊന്നും എനിക്കില്ലാട്ടോ. അങ്ങനെ വിചാരിച്ചല്ല ഈ പോസ്ററ് ഇട്ടത്.
ഇന്നലെ കൊച്ചിക്ക് പോയവന്‍മാരുടേയും പോകാതെ നെററില്‍ കാണുന്നവന്‍മാരുടേയുമൊക്കെ വീട്ടില്‍ വല്ല പാവം പതിവ്രതമാരെങ്ങാനുമുണ്‍ടെങ്കില്‍ അവരുടെ കണ്ണൊന്നു തുറപ്പിക്കാമെന്നു വിചാരിച്ചു.
അത്രേളളൂ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News