കട്ട് പറഞ്ഞിട്ടും നിർത്താതെ ഒരു ലിപ് ലോക്ക്; ഇന്ത്യന്‍ സിനിമാ ലോകത്ത് വിവാദം കത്തുന്നു

എ ജന്‍റിൽമാൻ എന്ന ചിത്രം തുടക്കം മുതൽ വിവാദത്തിലാണ്. ഇപ്പോ‍ഴിതാ പുതിയ ഒരു വിവാദം കൂടി വന്നിരിക്കുന്നു.ചിത്രത്തിലെ നായകൻ സിദ്ധാർത്ഥും നടി ജാക്വിലിനുമാണ് വിവാദത്തിന്‍റെ കേന്ദ്ര ബിന്ദുക്കൾ.

ആലിയ ഭട്ടുമായി കട്ട പ്രണയത്തിലായിരുന്ന സിദ്ധാർത്ഥ് പുതിയ ആത്മസഖിയെ കണ്ടെത്തി എന്ന ഗോസിപ്പിന് ചൂടു പകരുന്നതാണ് പുതിയ വാർത്ത. സിദ്ധാർത്ഥും ജാക്വിലിൻ ഫെർണാണ്ടസും അഭിനയിക്കുന്ന എ ജെന്‍റിൽമാൻ എന്ന ചിത്രത്തിന്‍റെ സെറ്റിൽ നിന്നാണ് ചൂടുളള വാർത്ത പുറത്തു വരുന്നത്.

ചിത്രത്തിൽ പ്രണയാർദ്രമായ ഒരു ഗാനരംഗം ചിത്രീകരിക്കവെ നായകനും നായികയും പരിസരം മറന്നതാണ് ചൂടുളള വാർത്ത.ചുംബനരംഗത്തിൽ സംവിധായകൻ കട്ട് പറഞ്ഞിട്ടും സിദ്ധാർത്ഥും ജാക്വിലിനും ചുണ്ടു വേർപ്പെടുത്താൻ തയ്യാറായില്ലത്രെ.സിദ്ധാർത്ഥ് ജാക്വിലിനുമായി പ്രണയത്തിലാണെന്ന വാർത്തയെ സാധൂകരിക്കുന്നതാണ് ലിപ് ലോക്ക് വിവാദമെന്ന് പാപ്പരാസികൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here