
ഹരിയാന :ബലാല്‍സംഗക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന വിധിയെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും കലാപം. 13പേര്‍ കൊല്ലപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം.
പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് പാഞ്ചകുള സിബിഐ പ്രത്യേക കോടതി
കണ്ടെത്തിയിരുന്നു . അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി വിധി. കനത്ത സുരക്ഷയാണ് പഞ്ചാബിലും ഹരിയാനയിലും ഒരുക്കിയിരിക്കുന്നത്.
കലാപ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ബിഎസ്എഫ് ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്. 15,000 അര്‍ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. മുന്‍കരുതലായി സംസ്ഥാനങ്ങളിലേക്കുള്ള 29 ട്രെയിനുകളും റദ്ദാക്കി. പാഞ്ചകുള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാഞ്ചകുള ക്രിക്കറ്റ് സ്റ്റേഡിയത്തിനകത്ത് അനുയായികളെ പാര്‍പ്പിച്ച് പുറത്ത് പൊലീസ് സുരക്ഷാ വലയം തീര്‍ത്തിരിക്കുകയാണ്.
150 റൂട്ടുകളിലുള്ള സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളും റദ്ദാക്കി. മേഖലയില്‍ നിരാധനാജ്ഞയും പ്രഖ്യാപിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ പാഞ്ചകുള സിവില്‍ ആശുപത്രിയില്‍ 100 ബെഡ്ഡുകള്‍ ഒഴിച്ചിട്ടു. 30 ആംബൂലന്‍സുകളും സജ്ജ്മാക്കി നിര്‍ത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് സേവനങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റയും ലഭ്യമാകില്ല.
2002ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളായ രണ്ട് സ്ത്രീകളെ ആശ്രമത്തിനകത്ത് ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here