സ്തീ ശാക്തീകരണവുമായി പൂമയുടെ പുതിയ പരസ്യ ചിത്രം

നാല് ഭാഗങ്ങളുള്ള ഡൊക്യൂ സീരീസ് സ്വഭാവമുള്ളതാണ് പൂമയുടെ പുതിയ പരസ്യ ചിത്രം.സ്തീ ശാക്തീകരണമാണ് ലക്ഷ്യമെന്നാണ് കമ്പനിയുടെ അവകാശവാദം.ഒപ്പം വെല്ലുവിളികളെ നേരിട്ട സ്ത്രീകളുടെ അതിജീവനത്തിന്‍റെ കഥകള്‍,അത് ലോകത്തെ അറിയിക്കുക ഇതൊക്കെയാണ് ലക്ഷ്യം.

ഇംഗ്ലിഷ് മോഡലും നടിയുമായ കാരാ ജോസ്ലിന്‍ ഉഗാണ്ടയിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ സ്ത്രീകളെ സന്ദര്‍ശിക്കുന്നതാണ് ഡൊക്യൂ സീരീസിലെ ഒന്നാം ഭാഗം.തുടര്‍ന്ന് അക്ഷരാഭ്യാസമില്ലാത്ത അവരുടെ ഉന്നമനത്തിനായി “ഗറ്റ് ലിറ്റ്” എന്ന പേരില്‍ ക്യാമ്പയിനാരംഭിക്കുന്നതും അതിന്‍റെ ഭലപ്രദമായ പരിസമാപ്തിയുമൊക്കെയാണ് ഇതിവ്യത്തം.

പ്രശസ്ത വനിതാ ഫോട്ടോഗ്രാഫറും ഫിലിംമേക്കറുമായ ഗില്ലിയാന്‍ ലോബ് ആണ് പരസ്യചിത്രങ്ങളുടെ സംവിധായിക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News