വെസ്റ്റ് ബ്രോം സ്വപ്‌ന സാഫല്യത്തില്‍; ഒലിവര്‍ ബ്രുകിനെ സ്വന്തമാക്കി

വെസ്റ്റ് ബ്രോം: സ്‌കോട്ടിഷ് വിങ്ങര്‍ ഒലിവര്‍ ബ്രുക് ഇനി മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കും. കഴിഞ്ഞ വര്‍ഷം ജെര്‍മന്‍ ലീഗില്‍ ലെപ്‌സിഗിന്റെ മികച്ച പ്രകടനത്തിന് ഒപ്പം ഉണ്ടായിരുന്നു ഒലിവര്‍ ബ്രുക്. 15 മില്യണോളം ചിലവാക്കി വെസ്റ്റ് ബ്രോമാണ് ഒലിവറിനെ ഇംഗ്ലണ്ടിലേക്ക് എത്തിച്ചിരിക്കുന്നത്.

ഇരുപത്തി അഞ്ചോളം ലീഗ് മത്സരങ്ങളില്‍ ലെപ്‌സിഗിന്റെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട് ഒലിവര്‍. അഞ്ചു വര്‍ഷത്തേക്കാണ് ഒലിവറിന്റെ വെസ്റ്റ് ബ്രോമുമായുള്ള കരാര്‍. കളിച്ച രണ്ട് ലീഗ് മത്സരങ്ങളും വിജയിച്ചു നില്‍ക്കുന്ന വെസ്റ്റ് ബ്രോമിന് ഒലിവറിന്റെ വരവ് വീര്യം കൂട്ടും.

ഞായറായ്ച സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ് ബ്രോം സ്റ്റോക്ക് സിറ്റിയെ നേരിടാനിറങ്ങുമ്പോള്‍ ഒലിവറും ഉണ്ടാകുമെന്നാണ് കരുതുന്നത്. 20കാരനായ താരം സ്‌കോട്ട്‌ലന്‍ഡ് ദേശീയ ടീമിലും ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ നോടിങ്ഹാം ഫോറസ്റ്റിന്റെ താരമായിരുന്നു ഒലിവര്‍ ബ്രുക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News