ഉത്തരേന്ത്യ കത്തുന്നു; പഞ്ചാബിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യു; ഹരിയാനയില്‍ അടിയന്തിരയോഗം വിളിച്ച് മുഖ്യമന്ത്രി

വിധി പ്രതികൂലമായ സാഹചര്യത്തില്‍ ഗുര്‍മീത് അനുയായികള്‍ അക്രമം അഴിച്ചു വിടുന്നു. കലാപത്തില്‍
പഞ്ചാബിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഹരിയാനയില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. കോടതി പരിസരത്തും ഗുര്‍മീതിന്റെ അനുയായികള്‍ കലാപം അഴിച്ചു വിടുകയാണ്.

വിധി പ്രഖ്യാപിച്ച  പാഞ്ചകുള കോടതി ബിഎസ്എഫ് വളഞ്ഞ് സൈന്യം ഇവിടെ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. യുദ്ധസമാനമായ സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഡല്‍ഹിയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

15,000 അര്‍ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. മുന്‍കരുതലായി സംസ്ഥാനങ്ങളിലേക്കുള്ള 29 ട്രെയിനുകളും റദ്ദാക്കി. പാഞ്ചകുള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here