ജീവിത പങ്കാളിയുടെ പരാതി; റോബര്‍ട്ടോ കാര്‍ലോസിന് ജയില്‍ ശിക്ഷ

ബ്രസീലിയന്‍ ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസിന് ജയില്‍ ശിക്ഷ. മൂന്നുമാസത്തെക്കാണ് റിയോഡി ജനീറോ കോടതി തടവുശിക്ഷയ്ക്കു വിധിച്ചത്.

മുന്‍ ജീവിതപങ്കാളിയായിരുന്ന ബാര്‍ബറാ ടൂര്‍ലെര്‍ക്കും കുട്ടികള്‍ക്കുമുള്ള ജീവനാംശം നല്‍കാത്തതിനാണ് റിയോഡിഷാനേറോ കോടതി ശിക്ഷ വിധിച്ചത്. ജീവനാംശമായി 1500 ഡോളര്‍ മുന്‍ ഭാര്യ ബാര്‍ബറയ്ക്ക് നല്‍കാത്തതിനനെ തുടര്‍ന്നാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ബ്രസീലിനൊപ്പം ലോകകപ്പ് നേടിയിട്ടുള്ള കാര്‍ലോസ് ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളെന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഡല്‍ഹി ഡൈനാമോസിനുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel