കലാപം കത്തിപ്പടരുന്നു; 50 ബറ്റാലിയന്‍ സൈന്യത്തെ ഇറക്കി കേന്ദ്രം;അതിര്‍ത്തി സംസ്ഥാനപാത അടച്ചു ;സ്ഥിതി നിയന്ത്രണാധീതമാവുന്നു

ഹരിയാന: കലാപത്തില്‍ മരണം 12ആയി. കലാപം നിയന്ത്രിക്കാനാകാതെ സൈന്യം. കലാപം രാജസ്ഥാനിലേക്കും പടരുന്നു, ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ സംസ്ഥാനപാതകളും അടച്ചു . ദേരാ സച്ചാ സൈദ അനുകൂലികളെ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസും സൈന്യവും.വലിയ വിഭാഗം സ്ത്രീകളും കലാപത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇത് സൈന്യത്തെ ബുദ്ധിമുട്ടിലാക്കുന്നു. കലാപം നിയന്ത്രിക്കാനായി 50ബറ്റാലിയന്‍ സൈന്യത്തെ കേന്ദ്രം ഇറക്കി. മേഖലയില്‍ നിരാധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും സ്ഥിതി ഓരോ നിമിഷവും നിയന്ത്രണാധീതമാവുകയാണ്‌. യുദ്ധസമാനമായ സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഡല്‍ഹിയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here