ഓണവിപണിയില്‍ പ‍ഴമാണ് താരം; രുചിയുടെ രാജാവായ ചെങ്ങാലിക്കോടന്‍ വാ‍ഴക്കുലകള്‍ക്ക് ഡിമാന്‍റ് കൂടും

തൃശൂര്‍: ആവശ്യക്കാര്‍ ഏറിയതോടെ ഓണവിപണിയില്‍ താരമാവുകയാണ് രുചിയുടെ രാജാവായ ചെങ്ങാലിക്കോടന്‍ വാ‍ഴക്കുലകള്‍. ഉത്സവകാലം ലക്ഷ്യമിട്ട് തൃശൂര്‍ ജില്ലയിലെ ഒട്ടനവധി കര്‍ഷകരാണ് ചെങ്ങാലിക്കോടന്‍ കൃഷിയിറക്കിയത്. കാ‍ഴ്ച്ചക്കുലകളായാണ് ഇവയിലേറെയും വിറ്റുപോകുന്നത്.

വടക്കാഞ്ചേരിക്കടുത്തുള്ള ഒരുസംഘം കര്‍ഷകരുടെ മാസങ്ങള്‍ നീണ്ട അധ്വാനമാണ് ഓണവിപണിയിലെത്തുന്ന ചെങ്ങാലിക്കോടന്‍ വാ‍ഴക്കുലകള്‍. വിളവെടുക്കുന്ന ദിവസം വരെ പ്രത്യേക പരിചരണത്തില്‍ കാത്തു സൂക്ഷിക്കുന്ന കുലകള്‍ക്ക് വിപണിയില്‍ പൊന്നുംവില നൽകാനും ആവശ്യക്കാർ ഏറെയുണ്ട്. സ്വര്‍ണ നിറത്തില്‍ ലക്ഷണമൊത്ത ചെങ്ങാലിക്കോടന്‍ രുചിയിലും ഏറെ മുമ്പിലാണ്. ഓണ വിപണിക്കായി കൃഷിയിറക്കുന്ന ഇവയില്‍ ഏറിയ പങ്കും വിറ്റു പോകുന്നത് കാ‍ഴ്ച്ചക്കുലകളായാണ്.

തലപ്പിളളി, മനക്കൊടി പ്രദേശങ്ങളാണ് ചെങ്ങാലിക്കോടന്‍ വിളയുന്ന പ്രധാന കേന്ദ്രങ്ങള്‍. നിറവും, വലിപ്പവും, പൊലിമയും ഒത്തുചേര്‍ന്നാല്‍ എന്ത് വിലയ്ക്കും കുലകള്‍ സ്വന്തമാക്കാന്‍ വിപണിയില്‍ മത്സരമാണ്. കിലോയ്ക്ക് നൂറ് രൂപയുള്ള ചെങ്ങാലിക്കോടന് ഓണനാളുകളില്‍ വില നൂറ്റിയിരുപതും കടക്കും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News