‘മിഴാവൊലി’: ബേപ്പൂരിൽ ശനിയും ഞായറും ; കൂടിയാട്ടം അവതരണങ്ങൾ

പുരാതന തുറമുഖ നഗരമായ ബേപ്പൂർ അനുപമമായ ഒരു സാംസ്കാരിക ഇടപെടലിന് വേദിയാവുകയാണ്. ‘മിഴാവൊലി’ എന്ന പേരിൽ തിയറ്റർ ശിൽപ്പശാലയും മിഴാവ് – കൂടിയാട്ടം അവതരണങ്ങളും ആഗസ്റ്റ് 26, 27 തിയതികളിൽ ബേപ്പൂർ നടുവട്ടം ചേനോത്ത് യുപി സ്കൂളിൽ നടക്കുന്നു.

സംഘകാല കൃതികളിലടക്കം പരാമർശിക്കപ്പെട്ട മിഴാവിന്റെ സാങ്കേതികതയും കലാപരതയും പരിചയപ്പെടുത്തുന്ന മിഴാവ്-കൂടിയാട്ടം അവതരണങ്ങളാണ് ശനി, ഞായർ സായാഹ്നങ്ങളിൽ.

ശനിയാഴ്ച രാവിലെ ഒമ്പതരക്ക് തുടങ്ങി ഞായർ പകലും തുടരുന്ന ശിൽപ്പശാലയുടെ ഭാഗമാണ് ഇരു സന്ധ്യകളിലെയും അവതരണങ്ങൾ. ശനിയാഴ്ച സന്ധ്യക്ക് ജടായുവധം കൂടിയാട്ടവും, ഞായറാഴ്ച സന്ധ്യക്ക് മിഴാവിൽ ഇരട്ടത്തായമ്പകയും അരങ്ങേറും.

ശിൽപ്പശാല പൊതുജനങ്ങൾക്കും കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്കുമാണ്. കൂടിയാട്ടത്തെ അവലംബിച്ച് ഇന്ത്യൻ പ്രാചീന നാടകവേദിയുടെ സങ്കേതങ്ങൾ ശിൽപ്പശാല പരിചയപ്പെടുത്തും. കൂടിയാട്ടത്തിലെ ചുട്ടി, ചമയം ഉൾപ്പെടെയുള്ള സാങ്കേതികതകളും ശിൽപ്പശാല പരിചയപ്പെടുത്തും. ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർ 8086874734, 9526406404 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

ആർടിസ്റ്റ്സ് കലക്ടീവും കോഴിക്കോട് അബ്ദുൾ ഖാദർ ഫൗണ്ടേഷനുമാണ് സംഘാടകർ. കലാമണ്ഡലം രതീഷ് ഭാസ്, കലാമണ്ഡലം ജിഷ്ണു പ്രതാപ് എന്നിവർ ശിൽപ്പശാലക്കും അവതരണങ്ങൾക്കും നേതൃത്വം നൽകും.

കൂടിയാട്ടത്തിന് പരിമിതമായെങ്കിലും ലഭിച്ച അംഗീകാരത്തിനിടയിൽ, അതിന്റെ അകമ്പടി വാദ്യമായ മിഴാവ് പരിഗണിക്കപ്പെടാതെ പോയതിനെക്കുറിച്ചുള്ള അന്വേഷണം കൂടിയാണ് ശില്പശാല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News