ദില്ലി: പ്രിയങ്ക ഗാന്ധിയെ കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദില്ലിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയിലാണ് പ്രിയങ്ക ചികിത്‌സ തേടിയത്. ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ പ്രിയങ്കയ്ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രിയങ്കയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.