പി യു ചിത്ര ഹൈക്കോടതിയില്‍; അത്‌ലറ്റ് മീറ്റില്‍ അവസരം നിഷേധിച്ചതില്‍ നഷ്ടപരിഹാരം വേണം

കൊച്ചി: അത്‌ലറ്റ് പി യു ചിത്ര നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചു. ലണ്ടന്‍ ലോക അത്‌ലറ്റിക് മീറ്റില്‍ അവസരം നിഷേധിച്ചതില്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനെതിരെയാണ് ഹൈക്കോടതിയെ സമീപച്ചത്. 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഭാവിയില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുപ്പിക്കന്നതിന് പൊതുമാര്‍ഗ്ഗ നിര്‍ട്ടേശങ്ങള്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യോഗ്യതയുണ്ടായിട്ടും ലോക അത്‌ലറ്റിക് മീറ്റില്‍ നിന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഒഴിവാക്കിയെന്ന് പരാതിയില്‍ പി യു ചിത്ര ഉന്നയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News