അതിരപ്പള്ളി പദ്ധതി യാഥാര്‍ത്ഥ്യമാകുമോ; മന്ത്രി എം എം മണി പറയുന്നു

അതിരപ്പളളി പദ്ധതി നടക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കി വൈദ്യൂതി മന്ത്രി എം എം മണി.സമവായമില്ലാതെ പദ്ധതി മുന്നോട്ടുപോകാൻ കഴിയുമെന്ന് തോന്നുന്നില്ല. ഈ സർക്കാരിന്റെ രാഷ്ട്രീയ നേതൃത്വത്തിനു മാത്രമല്ല കറണ്ടിന്‍റെ ആവശ്യമെന്നും, മുടങ്ങി കിടന്ന 21ഓളം വൈദ്യൂത പദ്ധതികൾ ഈ സർക്കാർ പുനരാംഭിക്കുമെന്നും എം എം മണി വ്യക്തമാക്കി.

ഇനി കേരളത്തില്‍ ജല വൈദ്യുത പദ്ധതികൾക്ക് സാധ്യത വളരെ കുറവാണെന്ന അഭിപ്രായപ്രകടനമാണ് വൈദ്യുതമന്ത്രി നടത്തിയത്. അതിര പള്ളി പദ്ധതിയുമായി ഇനി മുന്നോട്ടുപോകാൻ കഴിയുമെന്ന് തോന്നുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി . പദ്ധതിയെ പറ്റി സമവായം ആവശ്യമാണ് .സമവായമില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകില്ല, , ഈ സർക്കാരിന്റെ രാഷ്ട്രീയ നേതൃത്വത്തിനു വേണ്ടി മാത്രമല്ല കറന്‍റിന്‍റെ ആവശ്യം എന്ന് എല്ലാവരും ഒാര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം നെയ്യാറ്റിങ്കരയില്‍ 110Kv സബ് സ്റ്റേഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം

എന്തെകിലും ചെയ്യാൻ തുടങ്ങുമ്പോള്‍ ചിലര്‍ തടസവാദവുമായി വരുമെന്ന് എം എം മണി കുറ്റപ്പെടുത്തി.മുടങ്ങി കിടന്ന 21ഓളം വൈദ്യൂത പദ്ധതികൾ ഈ സർക്കാരിന്‍റെ കാലത്ത് പുനരാംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിരപളളി പദ്ധതിയെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങള്‍ വരുന്നതിനിടെയാണ് പദ്ധതി നടക്കാന്‍ സാധ്യതയില്ലെന്ന് വൈദ്യൂതമന്ത്രി തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News