ബലാത്സംഗവീരന്‍ റാം റഹീമിനെ വാഴ്ത്തി ബി ജെ പി എം പി സാക്ഷി മഹാരാജ്; കലാപത്തിന് കാരണം കോടതിയെന്നും സാക്ഷി

ബലാത്സംഗക്കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ വിവാദ ആള്‍ദൈവം റാം റഹീമിനെ പിന്തുണച്ച് ബിജെപി നേതാവും എംപിയുമായ സാക്ഷി മഹാരാജ് രംഗത്ത്. വളരെ ദയാലുവായ വ്യക്തിയാണ് റാം റഹീമെന്ന് സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു കാരണക്കാർ വിധി പുറപ്പെടുവിച്ച കോടതിയാണെന്നും സാക്ഷി അഭിപ്രായപ്പെട്ടു.

വളരെ ദയാലുവായ വ്യക്തിയാണ് റാം റഹീമെന്നും ബി ജെ പി നേതാവ് പറഞ്ഞു.  റാം റഹീമിനെ ദൈവതുല്യം കാണുന്ന കോടിക്കണക്കിന് ആള്‍ക്കാരുടെ ഭാഗത്തോ മാനഭംഗത്തിന് കേസു കൊടുത്ത പെണ്‍കുട്ടിയുടെ ഭാഗത്താണോ തെറ്റെന്ന് ചിന്തിക്കേണ്ടതെന്നും സാക്ഷി പറഞ്ഞു. റാം റഹീമിനെ പോലുള്ള മാന്യനായ വ്യക്തിക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ഓര്‍ക്കണമെന്നും  ബി ജെ പി എം പിപറഞ്ഞു.

ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റാം റഹീമിനെതിരായ കോടതിവിധിയെന്നും സാക്ഷി മഹാരാജ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു കാരണക്കാര്‍ വിധി പുറപ്പെടുവിച്ച കോടതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News