‘കലാപം നിയന്ത്രിക്കാന്‍ റാം റഹീമിനെ സൈന്യത്തിന്റെ ജീപ്പിന്റെ മുന്നില്‍ കെട്ടിവെച്ച് ഓടിക്കുമോ’

ദില്ലി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ സ്വയം പ്രഖ്യാപിത ആള്‍ദൈവം റാം റഹീമിന്റെ അനുയായികള്‍ രാജ്യത്ത് വന്‍ തോതില്‍ കലാപം അഴിച്ചുവിടുമ്പോള്‍ ഏറെ പ്രസക്തമായ ചോദ്യമാണ് ഉയരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നു കഴിഞ്ഞ കലാപം നിയന്ത്രിക്കാന്‍ റാം റഹീമിനെ സൈന്യത്തിന്റെ ജീപ്പിനു മുന്നില്‍ കെട്ടിവെച്ച് ഓടിക്കുമോയെന്ന ചോദ്യം ഉയര്‍ന്ന് കഴിഞ്ഞു.

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടാണ് ചോദ്യവുമായി രംഗത്തെത്തിയത്. കശ്മീരില്‍ കല്ലേറുകാരെ തടയാന്‍ സൈന്യം യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടി വച്ച സംഭവത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു സഞ്ജീവ് ഭട്ടിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here