തിരുവനന്തപുരം: ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആശങ്കയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പൗരന്‍മാരുടേയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ കത്ത് ഇങ്ങനെ: ”പാഞ്ച്കുള സിബിഐ കോടതി, ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അക്രമവും, കലാപവും രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം മരണപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടേയും എണ്ണം ഓരോ മണിക്കൂറിലും വര്‍ദ്ധിക്കുകയാണ്. നിരവധി മലയാളികള്‍ തങ്ങളുടെ ജീവനും സ്വത്തിനും അപായം സംഭവിക്കുമെന്ന ഭീതിയില്‍ എന്നെ ബന്ധപ്പെടുന്നുണ്ട്.
എല്ലാ പൗരന്‍മാരുടേയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ വീഴ്ച്ചകൂടാതെ സ്വീകരിക്കണമെന്ന് അതിനാല്‍ താങ്കളോട് അഭ്യര്‍ഥിക്കുന്നു. അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കേണ്ടതുമുണ്ട്.
ഇത്തരം നടപടികള്‍ ഭരണഘടനയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ കൂടുതല്‍ അംഗീകരിക്കപ്പെടുന്നതിന് കാരണമാകും. ഉടനെ അല്ലെങ്കിലും അതിന്റെ കൃത്യമായ സമയത്ത് തന്നെ അതുണ്ടാകുക തന്നെ ചെയ്യും.”

Get real time update about this post categories directly on your device, subscribe now.