പീഡനവീരന്‍ ഗുര്‍മീത് സിംഗിനെ പ്രശംസിച്ച് മോദി; അന്നത്തെ ട്വീറ്റ് വൈറല്‍

പീഡനക്കേസിലെയും കൊലപാതകകേസിലെയുമെല്ലാം പ്രതിയായിട്ടും റാം റഹിം ഗുര്‍മീത് സിംഗ് ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഏറ്റവും വിശ്വസ്തനായിരുന്നു. അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക്വോട്ട് ചെയ്യാന്‍ ഗുര്‍മീത് സിംഗ് പരസ്യആഹ്വാനങ്ങള്‍ നല്‍കി.

കഴിഞ്ഞ ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ദേരാ സച്ചാ സൗദയുടെ സ്വാധീന കേന്ദ്രങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതുപോലും ഗുര്‍മീത് സിംഗ് ആയിരുന്നു. ദില്ലി, ബീഹാര്‍, യുപി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്കുളള പരസ്യ പിന്തുണ ആവര്‍ത്തിച്ചു.

ഗുര്‍മീത് സിംഗ് മാഫിയാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവിലായിരുന്നു. സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായി ഗുര്‍മീത് സിംഗ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

മോദിയുടെ ട്വീറ്റ് പിന്നീട് ഗുര്‍മീത് സിംഗിന്റെ പരസ്യ വാചകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News