മീനാക്ഷിയെ കാണാന്‍ മഞ്ജു എത്തിയോ? സത്യാവസ്ഥ ഇങ്ങനെ

മഞ്ജു വാര്യര്‍ ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടിലെത്തി മകള്‍ മീനാക്ഷിയെ കണ്ടെന്ന വാര്‍ത്ത വ്യാജം. പ്രചരണം അടിസ്ഥാനരഹിതമാണെന്നും മഞ്ജു കുറേ ദിവസങ്ങളിലായി കൊല്‍ക്കത്തയിലായിരുന്നുവെന്നും താരത്തോട് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. കമല്‍ ചിത്രം ആമിയുടെ ചിത്രീകരണത്തിനായാണ് മഞ്ജു കൊല്‍ക്കത്തയിലെത്തിയത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പാണ് മഞ്ജു വീട്ടിലെത്തിയതെന്നും അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.

മീനാക്ഷിയെ കാണാന്‍ മഞ്ജു ദിലീപിന്റെ തറവാട്ടില്‍ എത്തിയെന്നായിരുന്നു വാര്‍ത്തകള്‍. മഞ്ജുവിനോട് സംസാരിക്കാന്‍ മീനാക്ഷി തയാറായില്ലെന്നും എന്നാല്‍ കാവ്യ മഞ്ജുവിനോട് കാര്യമായ എതിര്‍പ്പ് കാണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും. കെട്ടിച്ചമച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കുകയായിരുന്നെന്നും ആസൂത്രിത നീക്കമുണ്ടായിരുന്നെന്നുമാണ് ദിലീപിന്റെ വാദം.

എന്നാല്‍, കേസിന്റെ സൂത്രധാരന്‍ ദീലിപാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. ദിലീപിനെ പോലെ സ്വാധീനമുള്ള വ്യക്തിക്ക് ജാമ്യം നല്‍കുന്നത് കേസിലെ തുടരന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News