‘ആര്‍ ദെ സ്റ്റില്‍ ഹാവിങ് സെക്‌സ്’ ആ യുവതിയുടെ ചോദ്യംകേട്ട് ഞെട്ടിത്തരിച്ച് എംടി

തന്റെ കഥയ്ക്ക് ഒരു പ്രേക്ഷക ചമച്ച വ്യാഖ്യാനത്തില്‍ അത്ഭുതപ്പെട്ടുപോയ കഥ തുറന്നുപറഞ്ഞ് എംടി വാസുദേവന്‍ നായര്‍. ഒരു മാഗസിന്റെ ഓണപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് എംടി ഇക്കാര്യം വെളിപ്പെടുത്തുന്നത്. പ്രേക്ഷകയുടെ ആ ചോദ്യത്തിന് എന്ത് ഉത്തരം നല്‍കുമെന്ന് അറിയാതെ താന്‍ ഉള്ളില്‍ ചിരിച്ചുപോയിട്ടുണ്ടെന്നും എംടി പറയുന്നു.

എംടിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ഞാന്‍ ഒരു ചെറിയ പടം ചെയ്തല്ലോ. ഒരു ചെറു പുഞ്ചിരി. ഒടുവില്‍ ഉണ്ണികൃഷ്ണനും നിര്‍മലയും ആണ് അതില്‍. വൃദ്ധ കഥപാത്രങ്ങള്‍. അത് ബര്‍ലിന്‍ ഫെസ്റ്റിവലിലൊക്കെ പോയി. എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. ആദ്യ ഷോ കഴിഞ്ഞ് ഞാന്‍ എവിടേയ്‌ക്കോ പോയി. എന്നെ അവര്‍ തേടിപ്പിടിച്ച്, എങ്ങിനെയൊക്കെയോ കണ്ടുപിടിച്ച് വന്നു. ഞാന്‍ വീണ്ടും അവിടേയ്ക്ക് പോവണം. നോക്കുമ്പോള്‍ വീണ്ടും ഷോ വച്ചിട്ടുണ്ട്. അത് കഴിഞ്ഞ് അടുത്ത ദിവസം ഒരു ഗെറ്റ് ടുഗതര്‍. അതില്‍ ഒരു ലേഡി എന്നോടു ചോദിച്ചു. സാര്‍ ആര്‍ ദെ സ്റ്റില്‍ ഹാവിങ് സെക്‌സ്? എന്താ അതിന് മറുപടി പറയുക. ഞാന്‍ ഉള്ളില്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു: ഐ മസ്റ്റ് ആസ്‌ക് ദെം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News