സിനിമാ സ്‌റ്റൈലില്‍ വരവ്, പരവതാനി വിരിച്ച് പരിചാരകര്‍: അന്ന് ഗുര്‍മീത് കൊല്ലം പ്രസ്സ് ക്ലബിലെത്തിയത് ഇങ്ങനെ

കൊല്ലം: 2015 ഫെബ്രുവരിയിലാണ് ഗുര്‍മീത് സിംങ് കൊല്ലം പ്രസ്സ് ക്ലബിലെത്തിയത്. കനത്ത് പൊലീസ് കാവലില്‍ താന്‍ നായകനായി വേഷമിട്ട മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയുടെ പ്രചരണത്തിനാണ് വിവാദ ആള്‍ദൈവം കൊല്ലത്തെത്തിയത്.

സിനിമാ സ്‌റ്റൈലിലായിരുന്നു ആള്‍ദൈവത്തിന്റെ വരവ്. ഇസഡ് പ്ലസ് പ്രൊട്ടക്ഷന്‍ സുരക്ഷ ഉള്ളതുകൊണ്ട് ആദ്യം ഡോഗ് സ്‌ക്വാഡിന്റേയും മറ്റും പരിശോധന. പരവതാനി വിരിച്ച് പരിചാരകര്‍. പിന്നെ തോക്ക് ധാരികള്‍ക്കൊപ്പം ആള്‍ദൈവം അവതരിച്ചു. കണ്ടു ശീലിച്ച ആള്‍ദൈവത്തിന്റെ രൂപമല്ല, ആള് ന്യൂ ജനറേഷനാണ്. തന്നെ ആള്‍ദൈവമായി കാണരുതെന്നും ദൈവത്തിന്റെ സന്ദേശം നല്‍കലാണ് തന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവം ലൈംഗിക ചൂഷണം, കൊലപാതകം, അനുയായികളെ നിര്‍ബന്ധിച്ച് വന്ധ്യക്കരണം ചെയ്യുക എന്നവയടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. താന്‍ മയക്കമരുന്ന് മാഫിയകള്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തിനുള്ള പ്രതികാരമാണ് തനിക്കെതിരെയുള്ള കേസുകളെന്നാണ് ഗുര്‍മീത് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News