വിലക്കയറ്റം തടയാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; 5,000 ടണ്‍ അരിയുടെ ആദ്യ ലോഡ് എത്തി

കൊച്ചി: ഓണക്കാലത്ത് വിതരണം ചെയ്യാനുള്ള 5,000 ടണ്‍ ജയ അരി കേരളത്തില്‍ എത്തി. ആന്ധ്രയില്‍ നിന്ന് എത്തിയ അരിയുടെ ആദ്യ ലോഡിന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി തിലോത്തമന്റെ നേത്യത്വത്തില്‍ കൊച്ചിയില്‍ സ്വീകരണം നല്‍കി.

ഓണത്തിന് സബ്‌സിഡി നിരക്കില്‍ വിതരണ ചെയ്യാനുള്ള അരിയാണ് കേരളത്തില്‍ എത്തിയത്. ഉത്സവകാലത്ത് വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് അരി ആന്ധ്രയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചത്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയില്‍ നിന്നാണ് 5000 ടണ്‍ ജയ അരി ശേഖരിച്ചത്. ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സംഭരണ കേന്ദ്രങ്ങളില്‍ നിന്നാണ് അരി വാങ്ങിയത്. സപ്ലൈകോ ഔട്ട് ലറ്റ് വഴിയും ഓണം ബക്രീദ് ചന്തകള്‍ വഴിയുമായിരിക്കും അരിയുടെ വിതരണം.

രണ്ടുദിവസത്തിനുള്ളില്‍ മുഴുവന്‍ ലോഡ് അരിയും കേരളത്തില്‍ എത്തും. സബ്‌സിഡിയിലൂടെ കിലോക്ക് 25 രൂപ നിരക്കിലാണ് അരി ഉപഭോക്താക്കള്‍ക്ക് നല്‍കുക. ഓണത്തിന് ശേഷവും ജയ അരി ഇതേ നിരക്കില്‍ വില്‍ക്കുമെന്ന് മന്ത്രി തിലോത്തമന്‍ വ്യക്തമാക്കി.

കൊച്ചി സിവില്‍ സ്‌പ്ലൈസ് ഓണം ബക്രീദ് ഫെയറില്‍ ആദ്യ ലോഡിന് സ്വീകരണം നല്‍കി. ചടങ്ങില്‍ സിവില്‍ സപ്ലൈസ് സിഎംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News