ആധാര്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി; രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിക്കീലീക്‌സ്

ദില്ലി: രാജ്യത്തെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി വിക്കീലീക്‌സ്.
ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടയുള്ളവ സിഐഎ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് ട്വിറ്ററിലൂടെയാണ് വിക്കീലീക്‌സ് പുറത്തുവിട്ടത്.

രഹസ്യരേഖകള്‍ ചോര്‍ത്തുന്ന സിഐഎ പദ്ധതിയായ ‘എക്‌സ്പ്രസ് ലൈന്‍’ ആണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. ഇതിലാണ് ആധാര്‍ ചോര്‍ച്ചയെപ്പറ്റി വിശദീകരിക്കുന്നത്. ദേശീയ സുരക്ഷാ ഏജന്‍സി, ആഭ്യന്തര സുരക്ഷാ വകുപ്പ് , ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയെ മറികടന്നാണ് സിഐഎ എക്‌സ്പ്രസ് ലൈനിനായി രേഖകള്‍ ശേഖരിച്ചതെന്ന് വിക്കിലീക്‌സ് പറയുന്നു.

ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ സുപ്രധാന രേഖയാണ് ആധാര്‍. പൗരന്മാരുടെ വിരലടയാളം, കണ്ണ് തുടങ്ങിയ രേഖകളാണ് ആധാറിനായി ശേഖരിച്ചിട്ടുള്ളത്. ആധാര്‍ നമ്പര്‍ ഉപയോഗിച്ചു വ്യക്തിയുടെ സാമ്പത്തിക, സാമൂഹിക ഇടപെടലുകളടക്കം നിരീക്ഷിക്കാനാകും. ഇത്രയും വിലപ്പെട്ടതും അതീവസുരക്ഷയുള്ളതുമായ വിവരങ്ങളാണ് സിഐഎ ചോര്‍ത്തിയിരിക്കുന്നത്.

അതേസമയം, വിക്കീലീക്‌സ് റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യുഐഡിഎഐ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News