എണ്ണവില കുതിക്കുന്നു; നട്ടം തിരിഞ്ഞ് സാധാരണക്കാര്‍

എണ്ണവില കുതിക്കുന്നു നട്ടം തിരിഞ്ഞ് സാധാരണക്കാര്‍. പ്രതിഷേധം ഉള്ളിലൊതുക്കി പുതിയ സംവിധാനവുമായി പൊരുത്തപ്പെടുമ്പോഴും വില എങ്ങോട്ട് കുതിക്കുന്നുവെന്ന് ആര്‍ക്കും നിശ്ചയമില്ല. പെട്രോള്‍ ഡീസല്‍ വില നിശ്ചയിക്കാനുള്ള സമ്പൂര്‍ണ അധികാരം കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് വിട്ടു നല്‍കിയതിന് ശേഷം പരാതികള്‍ നിത്യസംഭവമാണ്.

പക്ഷെ ആരോടാണ് പ്രതിഷേധിക്കേണ്ടതെന്നും പരാതി പറയേണ്ടതെന്നും വാഹന ഉടമകള്‍ക്ക് അറിയില്ല . പരാതി പറഞ്ഞാല്‍ പമ്പു ജിവനക്കാരും ഉടമകളും കൈമലര്‍ത്തി കാണിക്കും പമ്പുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വില വിശ്വസിച്ച് പണം നല്‍കുന്നവരാണ് മിക്കവരും. നിത്യവും എണ്ണ കമ്പനികള്‍ നിശ്ചയിക്കുന്ന വില തന്നെയാണോ പമ്പുകള്‍ ഈടാക്കുന്നതെന്ന് അറിയാനുള്ള സംവിധാനവും നിലവില്‍ ഇല്ല. വില നിശ്ചയിക്കുന്നതിലെ മാനദണ്ഡം സംബന്ധിച്ച് മിക്കവരും അജ്ഞരാണ്.

നിത്യവും വിലകൂട്ടുന്നത് കബളിപ്പിക്കലാണെന്നാണ് മിക്കവരും പറയുന്നത്. വില നോക്കാതെ നിശ്ചിത സംഖ്യക്ക് എണ്ണയടിക്കുന്നവരും വിലവര്‍ദ്ധവനവിലൂടെയുള്ള കൊള്ളയടിക്ക് വിധേയരാകുന്നു .ഇന്ധനവില എല്ലാ ദിവസവും പുതുക്കാന്‍ ജൂണ്‍ 16 നാണ് പൊതുമേഖലാ എണ്ണകമ്പനികളുടെ തീരുമാനിച്ചത്.

രാജ്യവ്യാപകമായി ഈ രീതി നിലവിലുളളത് പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു നഗരങ്ങളില്‍ ഈ പദ്ധതി നടപ്പാക്കിയത്. ഇക്കഴിഞ്ഞ മേയ് ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. തുടര്‍ന്നാണ് കേരളത്തിലും ഇത്തരത്തിലുള്ള വില നിര്‍ണയ രീതി നടപ്പാക്കിയത്. രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണവില പുതുക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാണ് പുതിയ സമ്പ്രദായത്തിലേക്ക് മാറിയത്.

അസംസ്‌കൃത എണ്ണവില കുറഞ്ഞുനില്‍ക്കുമ്പോഴും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വില നിര്‍ണയ രീതിയോട് സംസ്ഥാന സര്‍ക്കാര്‍ കടുത്ത വിജോജിപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ജനങ്ങളെക്കാള്‍ എണ്ണ കമ്പനികളോട് കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമെന്ന് മുഖ്യമന്ത്രി ഏതാനും ദിവസം മുമ്പ പ്രതികരിച്ചു. വില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടു കൊടുത്ത് കേന്ദ്രം ഗാലറിയിലിരുന്ന് കളികാണുകയാണെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News