മോഹന്‍ലാല്‍ വിളിച്ചിട്ടും ആസിഫ് അലി ഫോണെടുത്തില്ല; മറുപടി കേട്ടാല്‍ കയ്യടിക്കും; ലാലേട്ടനൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് അപര്‍ണയും പറയുന്നു

മലയാളക്കരയില്‍ മികച്ച വിജയം നേടിയ സണ്‍ഡെ ഹോളിഡെയന്ന ചിത്രത്തിന്റെ വിജയമധുരം നുകരാനും വിശേഷങ്ങള്‍ പങ്കുവെയ്ക്കാനുമായാണ് ആസിഫ് അലിയും അപര്‍ണ ബാലമുരളിയും സംവിധായകന്‍ ജിസ്‌ജോയും ജെ ബി ജംഗ്ഷനിലെത്തിയത്. ലൊക്കേഷനില്‍ ഫോണെടുക്കാത്ത ആസിഫിന്റെ പെരുമാറ്റവും ജെ ബി ജംഗ്ഷനില്‍ ചര്‍ച്ചയായി.

സൂപ്പര്‍താരം മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണെടുക്കാത്തതടക്കമുള്ള കാര്യങ്ങള്‍ ജോണ്‍ ബ്രിട്ടാസ് ചൂണ്ടികാട്ടി. ഇത്തരത്തില്‍ ഒരു പരാതി തനിക്കെതിരെ ഉണ്ടെന്ന കാര്യം ആസിഫ് അലിയും സമ്മതിച്ചു. ഫോണെടുക്കാത്തതില്‍ തനിക്കൊരു സൈക്കോളജിക്കല്‍ ഡിസോഡര്‍ ഉണ്ടെന്നുതന്നെ കണക്കാക്കാം എന്ന് പറഞ്ഞ് ആസിഫ് ചിരിച്ചു. ഫോണിലേക്ക് ശ്രദ്ധതിരിയുന്ന ശ്രമം തന്റെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ലാല്‍ ഫോണ്‍വിളിച്ചിട്ട് എടുക്കാത്തതിനാല്‍ ആസിഫിന് ഡിന്നര്‍ നഷ്ടമായ കാര്യവും ബ്രിട്ടാസ് ചൂണ്ടികാട്ടി. അതായിരുന്നു സിനിമയിലെത്തിയ ശേഷമുള്ള ആദ്യ വിവാദമെന്നായിരുന്നു ആസിഫിന്റെ പ്രതികരണം. അതേസമയം ലാലേട്ടനൊപ്പം ഭക്ഷണം കഴിച്ചതിന്റെ സന്തോഷമാണ് അപര്‍ണ പങ്കുവെച്ചത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News