ചുള്ളനായി മമ്മൂക്ക; കോളേജ് ക്യാപസില്‍ ഹാര്‍ലി ഡെവിഡ്‌സണുമായി മെഗാസ്റ്റാര്‍; വീഡിയോ തരംഗമാകുന്നു

പ്രായം കൂടുന്തോറും മമ്മൂക്ക ചെറുപ്പമാകുകയാണ്. മെഗാസ്റ്റാറിന്റെ സൗന്ദര്യ രഹസ്യമെന്താണെന്നറിയാനുള്ള മലയാളികളുടെ ആഗ്രഹത്തിന് പതിറ്റാണ്ടുകളുടെ ആയുസ്സുണ്ട്. എന്തായാലും ദിവസം ചെല്ലുന്തോറും മമ്മൂട്ടിയുടെ സ്‌റ്റൈല്‍ കൂടി വരികയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

അതിനിടയിലാണ് കോളേജ് ക്യാംപസില്‍ ഹാര്‍ലി ഡെവിഡ്‌സണ്‍ ബൈക്കില്‍ കറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ പുറത്തുവന്നത്. ഏറ്റവും പുതിയ ചിത്രം ‘മാസ്റ്റര്‍ പീസി’ന്റെ ലോക്കേഷനില്‍ നിന്നാണ് ബൈക്കില്‍ പറക്കുന്ന വിഡിയോ പുറത്തുവന്നത്. സിനിമയ്ക്ക് വേണ്ടിയാണ് മമ്മൂട്ടിയുടെ കിടിലന്‍ ബൈക്ക് യാത്ര. അമേരിക്കന്‍ നിര്‍മാതാക്കളായ ഹാര്‍ലിയുടെ ചെറു ബൈക്കായ സ്ട്രീറ്റ് 750 യാണ് മമ്മൂട്ടി ഓടിക്കുന്നത്.

എന്തായാലും മമ്മൂട്ടിയുടെ ബൈക്ക് യാത്ര ക്യാംപസിലെന്നല്ല മലയാളക്കരയാകെ തരംഗം തീര്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News