പൊലീസ് സ്റ്റേഷന്റെ മതില്‍ ചാടി; യുവാവ് എത്തിയത് വനിതാ ജയിലില്‍: ശേഷം സംഭവിച്ചത് ഇങ്ങനെ: സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്റെ മതില്‍ ചാടി വനിതാ ജയിലില്‍ എത്തിയ യുവാവ് പിടിയില്‍. അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിയ മുടവന്‍മുകള്‍ സ്വദേശി രാജേഷ് (36) ആണ് അറസ്റ്റിലായത്.

സംഭവം ഇങ്ങനെ: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനും അട്ടക്കുളങ്ങര വനിതാ ജയിലും വേര്‍തിരിക്കുന്നത് ഒരു മതിലാണ്. രാത്രിയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയാണ് ഷാജി ഈ മതില്‍ ചാടി വനിതാ ജയിലിലെത്തിയത്. ഇതോടെ പുറത്തിറങ്ങാനാകാതെ രാത്രി മൊത്തം അവിടെ ഒളിച്ചിരുന്നു.

അടുത്തദിവസം രാവിലെ സെല്ലില്‍ നിന്നും പുറത്തിറങ്ങിയ സ്ത്രീതടവുകാര്‍ അപരിചിതനെ കണ്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ യുവാവ് കുളിമുറിക്കുള്ളില്‍ ഒളിച്ചു. തുടര്‍ന്ന് ഫോര്‍ട്ട് സ്‌റ്റേഷനില്‍ നിന്നെത്തിയ പൊലീസ് ഷാജിയെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു.

ജയിലില്‍ അതിക്രമിച്ച് കടന്നതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News