മെസി റയല്‍മാഡ്രിഡിലേക്ക്; കായികലോകത്തെ ഞെട്ടിച്ചുകൊണ്ട് റയലിന്റെ ഔദ്യോഗിക അറിയിപ്പ്

മാഡ്രിഡ്; കായികലോകം ഒരു വേള സ്തംബ്ധമായ നിമിഷമായിരുന്നു അത്. റയല്‍ മാഡ്രിഡിന്റെ ഔദ്യോഗിക അറിയിപ്പായിരുന്നു ആരാധകരെ ഞെട്ടിച്ചത്. ആധുനിക ഫുട്‌ബോളിലെ സുവര്‍ണതാരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കുന്ന കാര്യം ചിന്തിച്ചു നോക്കു. അതിമനോഹരമായ നിമിഷമാകും അത്.

ഇന്ന് റയല്‍ മാഡ്രിഡിന്റെ ഔദ്യോഗിക ട്വീറ്റ് കണ്ടവരെല്ലാം ഞെട്ടാനുള്ള കാരണവും അതായാരുന്നു. ലയണല്‍ മെസിക്ക് റയലിലേക്ക് സ്വാഗതം. മെസി ഇനി റയലിന് സ്വന്തം. എന്നതായിരുന്നു ട്വീറ്റ്. അമ്പരന്ന ആരാധകര്‍ക്ക് കാര്യം പിടികിട്ടാന്‍ അധികം താമസമുണ്ടായില്ല. കഴിഞ്ഞ ദിവസം ബാഴ്‌സലോണയ്ക്ക് കിട്ടിയ പണി ഇത്തവണ റയലിനുംകിട്ടി, അത്രതന്നെ.

റയലിന്റെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഹാക്കര്‍മാരാണ് പണി കൊടുത്തത്. ബാഴ്‌സയുടെ അകൗണ്ടുകള്‍ ഹാക്ക് ചെയ്ത ‘അവര്‍ മൈന്‍’ തന്നെയാണ് റയലിനും പണികൊടുത്തത്. മെസിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റ് ഡിലീറ്റ് ചെയ്യ്തതോടെയാണ് കായികലോകം വാര്‍ത്തയുടെ സത്യവസ്ഥ തിരിച്ചറിഞ്ഞത്.

നേരത്തെ ബാഴസയക്ക് കിട്ടിയ പണിയും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. മുന്‍ റയല്‍ താരമായ അര്‍ജന്റീനയുടെ എയ്ഞ്ചല്‍ ഡി മരിയ ബാഴ്‌സലോണയില്‍ കളിക്കുമെന്നായിരുന്നു പോസ്റ്റ്. ഹാക്കിംഗിനെക്കുറിച്ച് ബാഴ്‌സ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News