നിരാഹാരത്തിന് ഒരുങ്ങി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി നിരാഹാരത്തിന് ഒരുങ്ങുന്നു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് നളിനി പരോളിന് അപേക്ഷ നല്‍കിയിരിക്കുന്നത്.പരോള്‍ അപേക്ഷ പരിഗണിച്ചില്ലെങ്കില്‍ വരുന്ന ചൊവ്വാഴ്ച മുതല്‍ ജയിലില്‍ നിരാഹാരമിരിക്കുമെന്ന് നളിനി പറഞ്ഞു .

കഴിഞ്ഞ 26 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനിക്ക് ഒരു തവണ മാത്രമാണ് പരോള്‍ ലഭിച്ചത്.

സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന നളിനിയുടെ ശിക്ഷ 2000ല്‍ അന്നത്തെ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ ജീവപര്യന്തമായി കുറച്ചത്. തുടര്‍ന്ന് മോചനത്തിനായി നിരവധി തവണ മദ്രാസ് ഹൈക്കോടതിയെ നളിനി സമീപിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel