ഇന്ത്യ പ്രസ് ക്ലബ് ഓഫ് അമേരിക്കയുടെ 7ാമത് ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍

ഇന്ത്യ പ്രസ് ക്ലബ് ഓഫ് അമേരിക്കയുടെ 7ാമത് ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ചിക്കാഗോയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് നടക്കുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു.

കേരളത്തില്‍ നിന്നുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ സാനിധ്യത്തിലാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് അമേരിക്കയുടെ 7ാമത് ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന് തുടക്കമായത്.

ചിക്കാഗോയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ തിരി തെളിയിച്ചു. പാലക്കാട് എംപി എംബി രാജേഷ്, തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ്, കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍, ഷാനി പ്രഭാകര്‍, പിവി തോമസ്, ഉണ്ണി ബാലകൃഷ്ണന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു, ഇവര്‍ക്ക് പുറമേ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോസ് കണിയാലി, ട്രഷറര്‍ ജോസ് കാടാപ്പുറം, അമേരിക്കന്‍ മലയാളി മാധ്യമ രംഗത്തുള്ള മാധ്യമപ്രവര്‍ത്തകും പങ്കെടുക്കുന്നു

കണ്‍വെന്‍ഷനില്‍ മാധ്യമ രംഗത്തെയും, സാമൂഹ്യ രംഗത്തെയും വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.കണ്‍വെന്‍ഷന്‍ ഇന്ന് സാമാപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News