വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഓണം ആഘോഷിച്ച് കൈരളി ടിവി ജീവനക്കാര്‍

വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ കൈരളി ടിവി ജീവനക്കാര്‍ ഓണം ആഘോഷിച്ചു. കൈരളി ടവറില്‍ നടന്ന ഓണാഘോഷത്തിന് കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ബ്രിട്ടാസ് തിരിതെളിച്ചു. കേരള തനിമവിളിച്ചോതുന്ന കലാപരിപാടികളും, വാദ്യ മേളങ്ങളും ആഘോഷത്തിന് മാറ്റ് കൂട്ടി ആര്‍പ്പ് വിളികളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടികളോടെയായിരുന്നു കൈരളി കുടുംബത്തിന്റെ ഇത്തവണത്തേയും ഓണഘോഷം.

തിരുവനന്തപുരത്തെ കൈരളി ടിവി ആസ്ഥാനത്ത് നടന്ന ആഘോഷ ചടങ്ങിന് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ബ്രിട്ടാസ് തിരിതെളിച്ചു. കൈരളി ടിവി സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമന്‍, എസ് ജി എം എസ് .രാജീവ് ,ചെറിയാന്‍ ഫിലിപ്പ് ,കൈരളി മീഡിയാ ക്ലബ് ഭാരവാഹികളായ ,ബി.സുനില്‍,ബൈജു എന്നിവര്‍ പങ്കെടുത്തു. അംഗനമാര്‍ ലാസ്യഭംഗിയോടെ തിരുവാതിരക്ക് ചുവട് വെച്ചപ്പോള്‍ കാണികള്‍ക്ക് അത് വേറിട്ടൊരുരോണക്കാഴ്ച്ചയായി.

തുടര്‍ന്ന് കൈരളി ജീവനക്കാര്‍ ഒരുമിച്ചിരുന്നൊരു വിഭവസമൃദ്ധമായ ഓണസദ്യയും് വാശിയേറിയ കായികമല്‍സരങ്ങളും അരങ്ങേറി. കൈരളി ജീവനക്കാരുടെ ഒരുമയുടെയും സാഹോദര്യത്തിന്റെയും ഊഷ്മളത നിലനിര്‍ത്തുതായിരുന്നു ആഘോഷചടങ്ങുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News