കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കപ്പലിടിച്ചു

കൊല്ലം നീണ്ടകരയില്‍ി നിന്ന് മത്സ്യബന്ധന വള്ളത്തില്‍ വിദേശകപ്പലിടിച്ചു വള്ളത്തിലുണ്ടായിരുന്ന 6 തൊഴിലാളികളെ രക്ഷപ്പെടുത്തി. പൊഴിയൂര്‍ സ്വദേശി സേവ്യര്‍,കുളച്ചില്‍ സ്വദേശികളായ സജി,എലിയാസ്,റമ്മിദാസ് എന്നവരും മറ്റ് രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. ലൗവ് മറിയ എന്ന ബോട്ട് രക്ഷപ്പെട്ടവരേയും വലയുമായും തീരത്തേക്ക് പുറപ്പെട്ടതായി ഫിഷറീസ് അധികൃതര്‍ അറിയിച്ചു. അതെ സമയം വള്ളത്തിലിടിച്ചത് കോങ്കോങ് എന്ന വിദേശകപ്പലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗ്വാര്‍ഡ് കപ്പലിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here